ദുബൈ: ചിരിയുടെയും ചിന്തയുടെയും നുറുങ്ങുകൾ കൊണ്ട് ലോകെമമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച ഇന്ത്യൻ സ്റ്റാൻറ്അപ് കൊമേഡിയൻ മഞ്ജുനാഥ് നായിഡു (മാംഗോ മഞ്ജു 36) ദു ബൈയിൽ സ്റ്റേജ് പരിപാടിക്കിടെ വീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.
വെള്ളിയാഴ്ച രാത്രി ദുബൈയിലെ ഹോട്ടലിൽ ഷോ അരങ്ങേറുന്നതിനിടെയാണ് സംഭവം. പരിപാടി തുടങ്ങി 15 മിനിറ്റ് പിന്നിടുേമ്പാഴേക്കും ഉൽകണ്ഠയും ശ്വാസ തടസവും അനുഭവപ്പെട്ടതിെന തുടർന്ന് പ്രകടനം നിർത്തിവെച്ച് വിശ്രമിക്കാൻ ശ്രമിച്ചെങ്കിലും 80 ഒാളം കാണികൾക്കു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തമാശ പ്രകടനത്തിെൻറ ഭാഗമാകുമെന്ന് കരുതിയതിനാൽ ആരും മുന്നോട്ടു വന്നില്ല. എന്നാൽ രണ്ടു മൂന്നു മിനിറ്റുകൾക്കു ശേഷവും അനങ്ങുന്നില്ലെന്നു കണ്ടതോടെ ഹോട്ടൽ ജീവനക്കാർ സ്റ്റേജിൽ ഒാടിയെത്തി പ്രഥമ ശുശ്രുഷ നൽകാൻ ശ്രമിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാര കർമങ്ങൾ തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.