Posted On
date_range Updated On
date_range അനുമതിയില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തി; 30,000 ദിര്‍ഹം പിഴ
അബൂദബി: അനുവാദം കൂടാതെ യുവതിയുടെ ചിത്രം പകര്‍ത്തിയ പ്രതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്.യുവതി ആദ്യം ക്രിമിനല്‍ കോടതിയെ സമീപിക്കുകയും പ്രതിക്കെതിരെ 10,000 ദിര്‍ഹം പിഴ ചുമത്തപ്പെടുകയും ചെയ്തിരുന്നു.
ഇതിനുശേഷം പരാതിക്കാരി യുവാവിനെതിരെ അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് കോടതി ഇയാളോട് പരാതിക്കാരിക്ക് 20,000 ദിര്‍ഹംകൂടി നല്‍കാനും യുവതിയുടെ കോടതിച്ചെലവ് വഹിക്കാനും ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.