Posted On
date_range Updated On
date_range ഹൃദയാഘാതം: കാസർകോട് സ്വദേശിനി ദുബൈയിൽ മരിച്ചു
ദുബൈ: കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിനിയും തെരുവത്ത് സിറാമിക്‌സ് റോഡിലെ ഇബ്രാഹിം കുട്ടിയുടെ (വെല്‍ഫിറ്റ് ദുബൈ) ഭാര്യയുമായ സുഹ്‌റാബി (46) ആണ് മരിച്ചത്. കുടുംബസമേതം ദുബൈയിലായിരുന്നു.
പിതാവ്: നെല്ലിക്കുന്ന് കടപ്പുറം പരേതനായ ചക്ലി മഹ്മൂദ് ഹാജി. മാതാവ്: -നഫീസ. മക്കള്‍: ഡോ. സുഹൈബ ഇബ്രാഹിം, സയീമ, സഹ്വത്ത്. സഹോദരങ്ങള്‍: സലാം, ശിഹാബുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), ജമാല്‍, റുഖിയ, ഹാജറ. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കരയുടെ അനുജെൻറ ഭാര്യയാണ്. ഖബറടക്കം ദുബൈയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.