മലയാളി വിദ്യാർഥിനി പിറന്നാൾ ദിവസം മരിച്ചു

ദുബൈ: അബൂദബി ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി മഹിമ സൂസൻ ഷാജി (12) പിറന്നാൾ ദിവസം അന്തരിച്ചു. കൊട്ടാരക്കര സ്വദേശി ഷാജി ചാക്കോയുടെയും സൂസ​ൻ ഷാജിയുടെയും മകളാണ്​. കുറച്ചുകാലമായി സുഖമില്ലായിരുന്നുവെങ്കിലും കുടുംബ വൃത്തങ്ങളിൽ മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളൂ.

12ാം പിറന്നാൾ ദിവസമായിരുന്ന ചൊവ്വാഴ്​ച അൽ​െഎനിലെ തവാം ആശുപത്രിയിൽ വെച്ചാണ്​ മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ കൊട്ടാരക്കര നാറ്റില സ​െൻറ്​ ജോർജ്​ ​യാക്കോബായാ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്​കാരം നടത്തുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - malayali student died in her birthday -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.