മലയാളി താരങ്ങളായ റിസ്വാൻ റഊഫ്, അലിഷാൻ ഷറഫു എന്നിവർക്ക് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range മലയാളി താരങ്ങൾക്ക് സ്വീകരണം
ദുബൈ: ട്വന്റി 20 ലോകകപ്പിൽ യു.എ.ഇയെ നയിച്ച മലയാളിയായ റിസ്വാൻ റഊഫ്, ടീം അംഗം അലിഷാൻ ഷറഫു എന്നിവർക്ക് അക്കാഫ് അസോസിയേഷൻ സ്വീകരണം നൽകി. പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മലയാളികളുടെ അഭിമാനമുയർത്തിയ രണ്ടു പേരെയും മെമന്റോ നൽകി ആദരിച്ചു. അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ സാനു മത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, കോളജ് പ്രതിനിധികളായ നൗഷാർ കല്ല, രമേഷ് മന്നത്തു, സമീർ ബാബു, രമേശ്, ജാക്കി റഹ്മാൻ, സനാഫർ, രശ്മി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.