റാസൽഖൈമ: അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് കുടുംബസമേതം റാസൽഖൈമയിൽ തിരികെയെത്തിയ 38കാരനായ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജനൂർ കൊളവയലിൽ അബൂബക്കർ-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. കുടുംബം സമീപമുള്ളവരെ വിവരം അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. കൊവ്വൽ മുഹമ്മദ് കുഞ്ഞയിയുടെ മകൾ തസ്നിയ ആണ് ഭാര്യ. മഹ്‌ലൂഫ, ഹൈറ എന്നിവർ മക്കൾ. സഹോദരങ്ങൾ: ഫരീദ, മറിയം. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച്ച ഖബറടക്കം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.