മൈതാൻ റണ്ണിൽ പ​ങ്കെടുത്ത കേരള റൈഡേഴ്​സ്​ ടീം 

മൈതാൻ റണ്ണിൽ മലയാളികൾക്ക്​ നേട്ടം

ദുബൈ: ദുബൈ സ്പോർട്സ് കൗൺസിലി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മൈതാൻ റൺ' ഓട്ടമത്സരത്തിൽ മലയാളികൾക്ക്​ നേട്ടം. വിവിധ രാജ്യക്കാർ മാറ്റുരച്ച ദീർഘദൂര ഓട്ടത്തിൽ ഒമ്പതു മലയാളികൾ മുന്നിലെത്തി. കേരള റൈഡേഴ്സ് താരങ്ങളാണ് മികച്ച വിജയവുമായി ട്രോഫി സ്വന്തമാക്കിയത്​.

പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ ദീർഘദൂര ഓട്ടമത്സരത്തിലാണ് മലയാളി താരങ്ങളുടെ പ്രകടനം. 30 മുതൽ 35 വയസ്സ്​ വരെയുള്ളവരുടെ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മലപ്പുറം സ്വദേശികളായ ബഷീർ ബോൾട്ട്, ഹമീദ് പുല്ലൻ, നിസാർ എന്നിവർ നേടി. 16 മുതൽ 20 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ തൃശൂർ കുന്നംകുളം സ്വദേശി ഉമറുൽ ഫാറൂഖ് ജേതാവായി. 40-44 വയസ്സുള്ളവരുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ഷിജോ വർഗീസും 50-54 വിഭാഗത്തിൽ നാഗർകോവിൽ സ്വദേശി സയ്യിദ് അലിയും 55-59 വയസ്സുള്ളവരുടെ വിഭാഗത്തിൽ പെരിന്തൽമണ്ണ സ്വദേശി മോഹൻദാസ് പുതുക്കാട്ടിലും ഒന്നാമതെത്തി.

അറുപതിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 65 വയസ്സ്​ പിന്നിട്ട തൃശൂർ തളിക്കുളം സ്വദേശി അബ്​ദുൽ ജലാൽ രണ്ടാം സ്​ഥാനം സ്വന്തമാക്കി. 45-49 വയസ്സ്​​ വിഭാഗത്തിൽ തൃശൂർ സ്വദേശി അനിൽ നായർ രണ്ടാമതെത്തി.

Tags:    
News Summary - Malayalees win in Maidan run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.