ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ​പൊ​ലീ​സി​ന്​ കൈ​മാ​റി​യ കു​റ്റ്യാ​ടി സ്വ​ദേ​ശി അ​ബ്​​ദു​ൽ ഹ​ക്കീ​മി​നെ അ​ബൂ​ദ​ബി പൊ​ലീ​സ് ആ​ദ​രി​ക്കു​ന്നു 

കളഞ്ഞുകിട്ടിയ പണം ​പൊലീസിന്​ കൈമാറി മലയാളി യുവാവ്

അ​ബൂ​ദ​ബി: പെ​ട്രോ​ൾ സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്ന് ല​ഭി​ച്ച പ​ണം പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച് സ​ത്യ​സ​ന്ധ​ത കാ​ണി​ച്ച മ​ല​യാ​ളി​യെ അ​ബൂ​ദ​ബി പൊ​ലീ​സ് ആ​ദ​രി​ച്ചു. യാ​സ് ദ്വീ​പി​ലെ അ​ഡ്‌​നോ​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ പെ​ട്രോ​ൾ സ്‌​റ്റേ​ഷ​നി​ലെ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​റും കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യു​മാ​യ അ​ബ്​​ദു​ൽ ഹ​ക്കീ​മി​നെ​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. പ​ട്രോ​ളി​ങ് പൊ​ലീ​സി​നെ പ​ണം ക​ള​ഞ്ഞു​കി​ട്ടി​യ കാ​ര്യം ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ഉ​ട​നെ യാ​സ് ദ്വീ​പി​ലെ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​ണം കൈ​മാ​റി.

പൊ​ലീ​സു​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ സ​ഹ​ക​രി​ച്ച​തി​നാ​ണ് ഹ​ക്കീ​മി​നെ ആ​ദ​രി​ച്ച​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ എ​ക്‌​സ്​​റ്റേ​ണ​ൽ ഏ​രി​യ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ബാ​റ​ക് സെ​യ്ഫ് അ​ൽ സ​ബൗ​സി അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.