ഫുട്​ബാൾ സ്​കിൽ പുറത്തെടുത്തു; ദുബൈയിൽ കള്ളനെ കാൽവെച്ചു വീഴ്​ത്തി മലയാളി; വീഡിയോ കാണാം

ദുബൈ: ഗോൾ പോസ്​റ്റ്​ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്​ട്രൈക്കറെ കാൽവെച്ചു വീഴ്​ത്തുന്ന പ്രതിരോധ നിരക്കാര​െൻറ വൈഭവത്തോടെയായിരുന്നു ജാഫറി​െൻറ ഫൗൾ. ലക്ഷ്യത്തിനരികെ 'സ്​ട്രൈക്കർ' ഇടറിവീണപ്പോൾ ഇന്ത്യക്കാരന്​ തിരികെ കിട്ടിയത്​ 80 ലക്ഷം രൂപ. ദുബൈ ദേര ബനിയാ സ്​ക്വയർ ലാൻഡ്​ മാർക്​ ഹോട്ടലിന്​ സമീപത്താണ്​ വടകര വള്ളിയാട്​ പാറപ്പുറത്ത്​ ജാഫറി​െൻറ ഫുട്​ബാൾ സ്​കിൽ കള്ളനെ വീഴ്​ത്തിയത്​. സഹോദരൻ നജീബി​െൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ 'ഠിം'.

ബനിയാ സ്​ക്വയറിൽ നജീബ്​ നടത്തുന്ന കടയുടെ മുൻപിലിരിക്കുകയായിരുന്നു ജാഫർ. 'കള്ളൻ കള്ളൻ' എന്ന്​ വിളിച്ചു പറയുന്നത്​ ശ്രദ്ധിച്ചപ്പോഴാണ്​ ഒരാൾ ഓടി വരുന്നത്​ കണ്ടത്​. ചെറിയ റോഡിനിരുവശത്തുമായി ജാഫറും നജീബുമുണ്ടായിരുന്നു. 'കാൽവെച്ചോ' എന്ന്​ നജീബ്​ നിർദേശം കൊടുത്തതും ജാഫർ സ്​കിൽ പുറത്തെടുത്തു. ഇടതുകാലിലൂന്നി വലതുകാൽവെച്ച്​ കിടിലനൊരു ഫൗൾ. മറുവശത്തുനിന്ന്​​ നജീബ്​ കസേര കൂടിവെച്ചതോടെ കള്ളൻ റോഡിൽ കറങ്ങിവീണു. ചാടിയെഴുന്നേറ്റ്​ കുതിച്ചുപായാൻ ശ്രമിച്ചെങ്കിലും നജീബും ജാഫറും മറ്റുള്ളവരും ചേർന്ന്​ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇന്ത്യക്കാരൻ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 3.9 ലക്ഷം ദിർഹമാണ്​ (80 ലക്ഷം രൂപ) ബാഗിലുണ്ടായിരുന്നത്​. 30 വയസുള്ള ഏഷ്യൻ സ്വദേശിയായ കള്ളനാണ്​ കുടുങ്ങിയത്​.

ഫു്​ടബാൾ കളിക്കാരനായ ജാഫർ കളരിയറിയാവുന്ന കായികാഭ്യാസി കൂടിയാണ്​​. വടകരയിലെ ക്ലബുകളിൽ ഫുട്​ബാൾ കളിച്ചുള്ള പരിചയമാണ്​ ജാഫറിന്​ തുണയായത്​. സി.സി ടി.വിയിൽ പതിഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്​.

ജാഫറും സഹോദരൻ നജീബും

 പുതിയ ജോലിക്കായി വിസിറ്റിങ്​ വിസയിലെത്തിയതാണ്​ ജാഫർ. മുൻപ്​ അൽഐനിൽ ശൈഖ്​ ഈസാ ബിൻ സായിദ് ആൽ നെഹ്​യാ​െൻറ കൊട്ടാരത്തിൽ ഡ്രൈവറായിരുന്നു. ശൈഖി​നോടുള്ള ആദരസൂചകമായി മകന്​ മുഹമ്മദ്​ നെഹ്​യാൻ എന്നാണ്​ പേരിട്ടിരിക്കുന്നത്​. നദ, നേഹ എന്നിവരാണ്​ മറ്റ്​ മക്കൾ. ഭാര്യ: ഹസീന. മാതാവ്​: ജാസ്​മിൻ.





Tags:    
News Summary - Malayalee tackles thief in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.