മ​ല​യാ​ളം മി​ഷ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ഫ് ലൈ​നാ​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ഓ​ണ്‍ലൈ​നി​ലേ​ക്ക് മാ​റി​യ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന ക്ലാ​സു​ക​ള്‍ ഓ​ഫ് ലൈ​നി​ലേ​ക്ക്. ആ​ഴ്ച​തോ​റും ഒ​രു ദി​വ​സം ന​ട​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളാ​ണ് ഇ​നി മു​ത​ല്‍ ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് മാ​റു​ന്ന​തെ​ന്ന് മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​റി​യി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ളെ മ​ഴ, മാ​മ്പ​ഴം, നി​ലാ​വ്, പൂ​മ്പാ​റ്റ, ത​ത്ത​മ്മ ക്ല​സ്റ്റ​റു​ക​ളാ​ക്കി തി​രി​ച്ചാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍റെ സൗ​ജ​ന്യ പ​ഠ​ന ക്ലാ​സു​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

നി​ല​വി​ല്‍ നാ​ല് കോ​ഴ്സു​ക​ളാ​ണ് മ​ല​യാ​ളം മി​ഷ​ന്‍ ന​ട​ത്തി​വ​രു​ന്ന​ത്. ര​ണ്ട് വ​ര്‍ഷം ദൈ​ര്‍ഘ്യ​മു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് (ക​ണി​ക്കൊ​ന്ന), ഡി​പ്ലോ​മ (സൂ​ര്യ​കാ​ന്തി), മൂ​ന്ന് വ​ര്‍ഷം ദൈ​ര്‍ഘ്യ​മു​ള്ള ഹ​യ​ര്‍ ഡി​പ്ലോ​മ (ആ​മ്പ​ല്‍), സീ​നി​യ​ര്‍ ഹ​യ​ര്‍ ഡി​പ്ലോ​മ (നീ​ല​ക്കു​റി​ഞ്ഞി) തു​ട​ങ്ങി​യ​വ​യാ​ണ് കോ​ഴ്സു​ക​ള്‍. ഇ​ത് പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തോ​ടെ മ​ല​യാ​ള ഭാ​ഷ​യി​ല്‍ പ​ത്താം ക്ലാ​സി​ന് ത​ത്തു​ല്യ​മാ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ക​ര​സ്ഥ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് സി​ല​ബ​സി​ന്‍റെ പ്ര​ത്യേ​ക​ത.

Tags:    
News Summary - Malayalam Mission Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.