Posted On
date_range Updated On
date_range ‘വാണി ജയറാം; മലയാള ഭാഷയുടെ തനിമ നിലനിര്‍ത്തിയ സംഗീതപ്രതിഭ’
അബൂദബി: വാണി ജയറാം മലയാളഭാഷയുടെ തനിമ ചോര്‍ന്നുപോകാതെ ഉച്ചരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ ഗായികയായിരുന്നുവെന്ന് മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു. തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി ഭാഷകളിലെല്ലാം പാടിയിട്ടുള്ള വാണി ജയറാം മലയാളിയല്ലെന്ന് ചിന്തിക്കാനുള്ള പഴുതുപോലും നല്‍കാതെയാണ് ശ്രുതിശുദ്ധിയോടെ പാടിയിരുന്നതെന്ന് ചെയര്മാന് സൂരജ് പ്രഭാകര്‍, പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് റഫീഖ് കയാനയില്‍, സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, ജോ. സെക്രട്ടറി പ്രേംഷാജ്, കണ്‍വീനര്‍ ബിജിത് കുമാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.