Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മലപ്പുറം കോഴിച്ചെന ചെട്ടിയാംകിണർ സ്വദേശി അഹമദ് എന്ന എ.എസ്. ബാപ്പുട്ടി (45) അബൂദബിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ച് ഒരാഴ്‌ചയായി മുസഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാപ്പുട്ടി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. അൽദാർ അക്കാദമിയിൽ പി.ആർ.ഒ ആയിരുന്നു. 18 വർഷമായി അബൂദബിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്ത് വരികയായിരുന്നു.
പരേതനായ സെയ്തലവി മൗലവിയുടെയും തിത്തീമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: സഫ്‌വാൻ (ബി.ഡി.എസ് വിദ്യാർഥി), സൂഫിയാൻ, ഷാദിൻ, ഷാദിന, ഫാത്തിമ സഹ്‌റ. സേഹാദരങ്ങൾ: അബ്ദുൽ റസാക്ക്, താജുദ്ദീൻ, ഷിഹാബുദ്ദീൻ (സൗദി ) ഡോ. ശുഹൈബ്, റഹിയാന, സൈനബ, സുവൈബ. ഖബറടക്കം ശനിയാഴ്ച പെരുമണ്ണ ക്ലാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.