Posted On
date_range Updated On
date_range മലപ്പുറം പൊന്മുണ്ടം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മുസഫയിലെ ഹോട്ടലിൽ കുക്ക് ആയി ജോലി ചെയ്തുവന്ന മലപ്പുറം പൊന്മുണ്ടം കരിങ്കപ്പാറ സ്വദേശി ചോലയ്ക്കാട് പൊന്നേൻ കടവത്തു മുഹമ്മദ് കുട്ടി (56) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുലർച്ചെ ജോലിക്കിടെ പ്രഭാത നമസ്കാരത്തിനായി ഹോട്ടലിൽനിന്ന് റൂമിലെത്തുകയും നെഞ്ചുവേദന അനുഭവപ്പെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 14 വർഷമായി പ്രവാസിയാണ്.
ഒരുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് കാവനാട്ടു ചോല കുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ ഒമ്പതരക്ക് ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: മുനവ്വർ, മൻസൂർ, സജ്ന, സബ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.