Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ഉദിനിക്കൂറ്റിൽ മജീദ് (ഒ.എം. മജീദ് -56) അബൂദബിയിൽ നിര്യാതനായി. 35 വർഷമായി അബൂദബിയിൽ ജോലി ചെയ്ത് വരികയായിരുന്ന മജീദിനെ അബൂദബി മുറൂർ റോഡിലെ താമസസ്ഥലത്ത് ബുധനാഴ്ച ഉച്ചക്ക് ശേഷം മരിച്ചനിലയിൽ കാണുകയായിരുന്നു. ആദ്യ കാലത്ത് അബൂദബി നാഷനൽ ബാങ്കിൽ ജീവനക്കാരനായിരുന്ന മജീദ് കുറച്ച് കാലമായി കർട്ടൻ ബിസിനസ് നടത്തിവരികയായിരുന്നു.
പരേതനായ കുഞ്ഞാവുവിെൻറയും ഉമ്മുവിെൻറയും മകനാണ്. ഭാര്യ ജമീല. മക്കൾ: ജസിദ, സബിദ, റിൻഷിദ. സഹോദരങ്ങൾ: നാസർ (യു.എ.ഇ), സലീം, റഷീദ് (ഇരുവരും ഖത്തർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.