മലബാർ പ്രവാസി യു.എ.ഇ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മലബാർ പ്രവാസി യു.എ.ഇ ഓണാഘോഷം സംഘടിപ്പിച്ചു
ദുബൈ: മലബാർ പ്രവാസി യു.എ.ഇയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ശ്രാവണോത്സവം’ വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി മനസ്സുകളിൽ നാട്ടോർമകളും സൗഹൃദവും പുതുക്കുന്നതായിരുന്നു ചടങ്ങ്. പ്രസിഡന്‍റ് അഡ്വ. അസീസ് തോലേരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മോഹൻ വെങ്കിട്ട്, മൊയ്തു കുറ്റ്യാടി, അഡ്വ. ദേവദാസ്, ഡോ. ബാബു റഫീഖ്, ഡോ. പ്രശാന്ത്, സഹീർ, ഷൈജ, സുനിൽ നമ്പ്യാർ, ഉണ്ണി, ഇക്ബാൽ ചെക്യാട്, മുരളി, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ശങ്കർ സ്വാഗതവും നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേള, ഭരതനാട്യം, തിരുവാതിരക്കളി തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.