ബെല്ല കലക്ഷനുമായി മലബാര്‍ ഗോള്‍ഡ്

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് പു​തി​യ 22 കാ​ര​റ്റ് സ്വ​ര്‍ണാ​ഭ​ര​ണ ശേ​ഖ​ര​മാ​യ 'ബെ​ല്ല' പു​റ​ത്തി​റ​ക്കി. ആ​ധു​നി​ക കാ​ല​ത്തെ സ്ത്രീ​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന 'ബെ​ല്ല ക​ല​ക്​​ഷ​ന്‍' സ്വ​ര്‍ണ​ത്തി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന അ​ത്യാ​ക​ര്‍ഷ​ക​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശ്രേ​ണി​യാ​ണ്. ദൈ​നം​ദി​ന വ​സ്ത്ര​ങ്ങ​ള്‍ക്കൊ​പ്പ​വും ആ​ഘോ​ഷ​വേ​ള​ക​ളി​ലും അ​ണി​യാ​ൻ അ​നു​യോ​ജ്യ​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ് ബെ​ല്ല. നൂ​ത​ന രൂ​പ​ക​ല്‍പ​ന​യും ഭാ​രം കു​റ​ഞ്ഞ​തും മ​നോ​ഹ​ര​വു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളോ​ടു​ള്ള പ്രി​യം വ​ര്‍ധി​ച്ചു​വ​രു​ന്ന പ്ര​വ​ണ​ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ബെ​ല്ല ക​ല​ക്​​ഷ​​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ്വ​ര്‍ണ വി​ല കു​റ​യു​ക​യും വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​വു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ശേ​ഖ​രം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച സ​മ​യ​മാ​ണി​തെ​ന്നും അ​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വി​പു​ല​വും നൂ​ത​ന​വു​മാ​യ ആ​ഭ​ര​ണ ഡി​സൈ​നു​ക​ള്‍ ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബെല്ല കലക്ഷനുമായി മലബാര്‍ ഗോള്‍ഡ്നെ​ക്​​ലെ​യ്​​സ് സെ​റ്റ്, പെ​ന്‍ഡ​ൻ​റ് സെ​റ്റ്, വ​ള​ക​ള്‍, ബ്രെ​യി​സ്​​ലെ​റ്റു​ക​ള്‍, ആം​ഗ്ലെ​റ്റു​ക​ള്‍ എ​ന്നി​വ​യി​ൽ 40ൽ ​അ​ധി​കം അ​തു​ല്യ ഡി​സൈ​നു​ക​ള്‍ ഉ​ള്‍ക്കൊ​ള​ളു​ന്ന 'ബെ​ല്ല' ശേ​ഖ​രം മ​ല​ബാ​ര്‍ ഗോ​ള്‍ഡി​െൻറ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Malabar Gold with Bella Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.