???? ???? ????? ?????? ??????

മലബാർ ഗോൾഡ് പരസ്യത്തിൽ കരീനയും കരിഷ്മയും ഒന്നിച്ച്​

ദ​ുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ  മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സി​​െൻറ പുതിയ വജ്രാഭരണ ​േശ്രണി അല്യൂറിനു വേണ്ടി നിർമിച്ച പുതിയ പരസ്യചിത്രത്തിൽ ഇതാദ്യമായി ബോളിവുഡ് താര സഹോദരിമാരായ കരീന കപൂർ ഖാനും കരിഷ്മ കപൂറും ഒരുമിച്ചു. അതിസൂക്ഷ്മമായ വിശദാംശങ്ങളോടെ വശ്യമായി നിർമിച്ചെടുത്ത പുതിയ ആഭരണശേഖരത്തിെ​ൻറ പൊലിമക്ക്​ മാറ്റു കൂട്ടും വിധം മനോഹരമായാണ് ചിത്രം നിർമിച്ചതെന്ന്​ ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു. താരസഹോദരിമാർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

ആകർഷകമായ വിലയിൽ ജി.ഐ.എ / ഐ.ജി.ഐ സർട്ടിഫിക്കേഷനുള്ള വജ്രാഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് അല്യൂർ. ആഭരണങ്ങൾ പേൾ, പ്രിൻസസ്​, മാർക്വിസ്​, ഓവൽ, ഹാർട്ട്, എമറാൾഡ്, കുഷ്യൻ തുടങ്ങിയ വിവിധ ആകൃതികളുള്ള വജ്രങ്ങളിൽ നിർമിതമാണ്. പിങ്കിലും വൈറ്റ് ഗോൾഡിലും സെറ്റ് ചെയ്ത േശ്രണി പ്രായഭേദമെന്യേ ഉപയോഗിക്കാം. 

Tags:    
News Summary - malabar gold-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.