???????? ?????????? ???? ????? ??????? ????? ??????????? ????????? ???????????? ??.?? ????? ?????????? ???????? ???? ???? ????. ?????? ???? ???????????? ????? ???????? ???? ????? ???????????????

തടവുകാര്‍ക്ക്  യാത്ര ടിക്കറ്റ് നല്‍കി മലബാര്‍ ഗോള്‍ഡ്‌ ആൻറ്​ ഡയമണ്ട്​സ്​

അജ്മാന്‍ : തടവ് പുള്ളികള്‍ക്ക്  കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് വാഗ്ദാനവുമായി മലബാര്‍ ഗോള്‍ഡ്‌ആൻറ്​ ഡയമണ്ട്​സ്​. നൂറു പേര്‍ക്കുള്ള ടിക്കറ്റ് വാഗ്ദാനമാണ്   അജ്മാന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയത്. യു.എ.ഇ പ്രസിഡൻറ്​ ആഹ്വാനം ചെയ്​ത ‘ദാനവര്‍ഷ പദ്ധതിയില്‍ അണിചേര്‍ന്നാണ്  ഈ സേവനം നടപ്പിലാക്കുന്നതെന്ന്​ മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​ ഇൻറർനാഷനൽ ഒാപ്പറേഷൻസ്​ എം.ഡി ഷംലാൽ അഹ്​മദ്​ അറിയിച്ചു.  

ഈ പിന്തുണ കാലാവധി കഴിഞ്ഞ തടവുകാരെ തിരിച്ചയക്കുന്നതിന് ഏറെ ഉപകാരപ്രദമാവുമെന്ന് അജ്മാന്‍ പൊലീസ്  കമാൻറര്‍ ഇന്‍ ചീഫ് ലഫ്​. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.  സന്നദ്ധ സേവന രംഗത്തെ പിന്തുണകൾ മുന്‍ നിര്‍ത്തി അജ്മാന്‍ പൊലീസി​​െൻറ ബഹുമതി ഷംലാല്‍ അഹമദിന്​  ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി സമ്മാനിച്ചു.  

Tags:    
News Summary - malabar gold-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.