നോർത്ത് അമേരിക്കയിൽ കാലിഫോർണിയയിലെ സാന്‍റാക്ലാരയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: 14 രാജ്യങ്ങളിലായി 445-ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റീട്ടെയ്ൽ ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നോർത്ത് അമേരിക്കയിലെ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി കാലിഫോർണിയയിലെ സാന്‍റാക്ലാരയിൽ ബ്രാൻഡിന്‍റെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഇതോടെ, യു.എസ്.എ-യിലെ ആകെ ഷോറൂമുകളുടെ എണ്ണം എട്ടായും കാനഡയിലേത് ഉൾപ്പെടെ നോർത്ത് അമേരിക്കയിലെ ആകെ എണ്ണം 11 ആയും ഉയർന്നു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ശ്രീകർ റെഡ്ഡി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്ക ഓപറേഷൻസ് റീജ്യനൽ ഹെഡ് ജോസഫ് ഈപ്പൻ, യു.എസ്. ബ്രാഞ്ച് ഹെഡ് ആർ. ജസാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാന്‍റാക്ലാര ടൗൺ സെന്‍ററിലെ ഈ ഷോറൂമിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 25 എക്സ്ക്ലൂസീവ് ബ്രാൻഡുകളിലായി മുപ്പതിനായിരത്തിലേറെ ആഭരണ ഡിസൈനുകൾ ലഭ്യമാണ്.
മലബാർ ഗോൾഡിന്‍റെ ആഗോള വളർച്ചയിൽ നോർത്ത് അമേരിക്കൻ വിപണിക്ക് വലിയ പങ്കുണ്ടെന്നും അമേരിക്കയിലെ ഉപഭോക്താക്കൾ നൽകിയ വിശ്വാസവും പിന്തുണയുമാണ് ഈ വളർച്ചക്ക് പിന്നിലെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സാന്‍റാക്ലാരയിലെ പുതിയ ഷോറൂമിലൂടെ ഇന്ത്യൻ സ്വർണാഭരണങ്ങളുടെ മികച്ച കരവിരുതും തനിമയും നോർത്ത് അമേരിക്കയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ബ്രാൻഡിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിക്കും മനുഷ്യർക്കും ദോഷം വരാത്ത രീതിയിലും, ആഗോള സപ്ലൈ ചെയിനിന്‍റെ വിശ്വാസ്യത നിലനിർത്തിക്കൊണ്ടുമാണ് മലബാർ ഗോൾഡിലെ ഓരോ ആഭരണവും നിർമിക്കുന്നതെന്ന് മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം വ്യക്തമാക്കി.
മലബാർ ഗോൾഡിന്‍റെ ഏറ്റവും വലിയ വികസന പദ്ധതികൾ ഇപ്പോൾ നടക്കുന്നത് നോർത്ത് അമേരിക്കയിലാണെന്ന് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ് പറഞ്ഞു. വരും ആഴ്ചകളിൽ അമേരിക്കയിലെ ഒമ്പതാമത്തെ ഷോറൂം സിയാറ്റിലിൽ തുറക്കും.
സാൻഫ്രാൻസിസ്കോ, ടാംപ, വെർജീനിയ, ഡെട്രോയിറ്റ്, ഹൂസ്റ്റൺ, ഷാർലറ്റ്, ഫീനിക്സ്, ന്യൂയോർക്ക്, സാൻഡീഗോ എന്നീ നഗരങ്ങളിലും ഉടൻ പുതിയ ഷോറൂമുകൾ ആരംഭിക്കും. കാനഡയിലെ കാൽഗറി, വാൻകൂവർ, മോൺട്രിയൽ എന്നീ പ്രവിശ്യകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ഷംലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.