Posted On
date_range Updated On
date_range മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം
അബൂദബി: മഞ്ചേശ്വരം, ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റികള്‍ സംയുക്തമായി മാര്‍ച്ച് 17ന് ആംഡ് ഫോഴ്സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മജ്മ സോക്കര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍െറ ലോഗോ അഹല്യ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ജെ.എസ്. ഭുവനേശ്വര്‍ സെയ്ഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോലിന് നല്കി പ്രകാശനം ചെയ്തു.
മുസഫ അഹല്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ചെയര്മാന് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.
ഡോ. ജിനാന്‍, ഉമേശ്, ഡോ. ഫൈസല്‍ അബ്ദുല്ല, അനീസ് മാങ്ങാട്, അഷറഫ് കൊത്തിക്കാല്‍, എ.എം. ഷാജഹാന്, അഷറഫ് കീഴൂര്‍, സുല്‍ഫി ഷേനി, മുഹമ്മദ് ആലംപാടി, ശിഹാബ് തങ്ങള്‍, നൗഷാദ് മിഹ്റാജ് എന്നിവര്‍ സംസാരിച്ചു. ശമീം ബേക്കല്‍ സ്വാഗതവും പി.കെ. അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.