ദുബൈ: യു.എ.ഇയിലെ ഏക അംഗീകൃത ഡിജിറ്റൽ തത്സമയ നറുക്കെടുപ്പായ മഹ്സൂസിൽ ഈ വാരം അഞ്ച് ലക്ഷം ദിർഹം (ഒരുകോടി രൂപ) വീതം സ്വന്തമാക്കിയത് രണ്ട് ഭാഗ്യശാലികൾ. ആകെ 1487 പേർക്കാണ് സമ്മാനം സ്വന്തമായത്. ആറ് നമ്പറുകളിൽ അഞ്ചും യോജിച്ച് വന്നവർക്കാണ് അഞ്ച് ലക്ഷം ദിർഹമിെൻറ സമ്മാനം ലഭ്യമായത്. നാല് നമ്പറുകൾ ഒത്തുവന്ന 74 പേർ 1000 ദിർഹം വീതം നേടി. 1413 പേർക്ക് 35 ദിർഹമും ലഭിച്ചതായി മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇ വിങ്സ് എൽ.എൽ.സി അറിയിച്ചു.
22, 30, 32, 37, 42, 44 എന്നീ നമ്പറുകളാണ് കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തത്. ആകെ 11.23 ലക്ഷം ദിർഹമിെൻറ സമ്മാനമാണ് നൽകിയത്. അതേസമയം, 50 ദശലക്ഷം ദിർഹമിെൻറ സമ്മാനം ഇക്കുറിയും ആർക്കും ലഭിച്ചില്ല. ഫെബ്രുവരി 20നാണ് അടുത്ത നറുക്കെടുപ്പ്. www.mahzooz.ae എന്ന വെബ്സൈറ്റിലൂടെ മത്സരത്തിൽ പങ്കെടുക്കാം. വെബ്സൈറ്റ് വഴി 35 ദിർഹം വിലയുള്ള അൽ ഇമാറാത്ത് വാട്ടർബോട്ടിൽ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെയാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.
ഈ ബോട്ടിലുകൾ മെഹ്സൂസിെൻറ പാർട്ണർമാർ വഴി ആവശ്യക്കാരിലേക്കെത്തിക്കും. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാത്രി ഒമ്പതിന് നടക്കുന്ന തത്സമയ നറുക്കെടുപ്പ് മഹ്സൂസിെൻറ സൈറ്റിലൂയെും (www.mahzooz.ae) യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെയും കാണാം. ലബനീസ് ടി.വി താരം വിസാം ബ്രൈഡിയും മലയാളിയായ ഐശ്വര്യ അജിതുമാണ് മഹ്സൂസിെൻറ അവതാരകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.