Posted On
date_range Updated On
date_range കുവൈത്തിനെ ഉന്നതിയിലെത്തിച്ച ഭരണാധികാരി -എം.എ. യൂസുഫലി
ദുബൈ: കുവൈത്ത് അമീറിെൻറ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി അനുശോചിച്ചു. കുവൈത്തിനെ ഉന്നതിയിലെത്തിച്ച നേതാവ് ശൈഖ് സബാഹ് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ വികസനത്തിൽ മുന്നിൽ നിന്ന് നയിച്ചു.
അദ്ദേഹത്തിന്റെ ജഞാനം ലോകത്തിെൻറ മുഴുവൻ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിവിധ വേദികളിൽ അദ്ദേഹവുമായി കണ്ടുമുട്ടിയപ്പോൾ അമീറിെൻറ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെയെന്നും യൂസുഫലി പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.