നടിക്കെതിരായ അതിക്രമം  കേരളത്തിന് അപമാനം -എം എ. ബേബി

അബുദാബി: ചലച്ചിത്ര നടിയെ കാറില്‍ കയറ്റി ആക്രമിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തത് അപമാനകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. 
24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ അബൂദബി കേരള സോഷ്യല്‍ സെന്‍ററും ശക്തി തിയറ്റേഴ്സും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഒ.എന്‍.വി-അഴീക്കോട് സ്മരണ: നിതാന്ത ജാഗ്രതയുടെ ഓര്‍മപ്പെടുത്തലുകള്‍’ പരിപാടിയുടെ സമാപനം കുറിച്ച് അബൂദബി മലയാളി സമാജത്തില്‍ നടന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ. ബേബി.
കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, സാഹിത്യ നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍, യു.എ.ഇ. എക്സ്ചേഞ്ച് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, കൈരളി ടിവി കോഓഡിനേറ്റര്‍ കെ.ബി. മുരളി, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് ബി. യേശുശീലന്‍, ശക്തി തിയറ്റേഴ്സ് വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ബാലു, കെ.എസ്.സി. വനിതാ വിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ പുസ്തകങ്ങള്‍ നല്‍കി അതിഥികളെ ആദരിച്ചു.
അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. മനോജ് സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ നന്ദിയും പറഞ്ഞു. 
സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ഒ.എന്‍.വിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയും ഒ.എന്‍.വി കവിതകളുടെ ആലാപനങ്ങളും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറി.

News Summary - ma baby uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.