ദുബൈ: യു.എ.ഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയിൽ ആഡംബര ട്രെയിനുകളെത്തും. ഇതുസംബന്ധിച്ച കരാറിൽ ഇറ്റാലിയൻ കമ്പനിയായ ആഴ്സനലുമായി ഇത്തിഹാദ് കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ ഇറ്റാലിയന്‍ സ്ഥാനപതി ലോറെന്‍സോ ഫനാറയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെക്കൽ.
അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിച്ച് ഒമാൻ അതിർത്തിയിലെത്തുന്ന ട്രെയിൻ മെസീറായിലൂടെയും ലിവ മരുഭൂമിയിലൂടെയും കടന്നുപോകും. 15 ആഡംബര കോച്ചുകളുണ്ടാവും. ഗൾഫിലുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമായാൽ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും ട്രെയിനുകൾ പായും.
അടുത്തിടെ സൗദി അറേബ്യ ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്ന പേരില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആഡംബര ട്രെയിനാണിത്. സൗദി ട്രെയിന്‍ 2025ഓടെ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ആഴ്സനല്‍ ഗ്രൂപ്പാണ് സൗദി ട്രെയിനും നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.