ലുലു ഗ്രൂപ്പ് സ്കോട്ടിഷ് പൈതൃക ഹോട്ടൽ സമുച്ചയം വാൽഡോഫ് അസ്റ്റോറിയ സ്വന്തമാക്കി
അബൂദബി: സ്കോട്ട്ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയം വാൽഡോഫ് അസ്റ്റോറിയ - ദി കാലിഡോണിയൻ ലുലു ഗ്രൂപ്പിെൻറ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വൻറിഫോർട്ടീൻ ഹോൾഡിങ്സ് സ്വന്തമാക്കി. 12കോടി യു.എസ് ഡോളറാണ് ഇതിനായി ചെലവിട്ടത്. ഇതിന് പുറമെ 2.8കോടി ഡോളറിെൻറ സംരക്ഷണ പ്രവൃത്തികളും ഇവിടെ നടത്തും.
ഇതോടെ ട്വൻറിഫോർട്ടീൻ ഹോൾഡിങ്സിന് കീഴിലെ മൊത്തം ആഡംബര ഹോട്ടൽ, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പ് വില ഏകദേശം 65േകാടി യു.എസ് ഡോളറിലധികമായി. ലോകത്തിെൻറ പലകോണുകളിലുള്ള പൈതൃക കെട്ടിട സമുച്ചയങ്ങൾ ചരിത്ര പ്രാധാന്യം ചോരാതെ ഏറ്റെടുത്ത് നടത്തുകയാണ് ട്വൻറിഫോർട്ടീൻ ഹോൾഡിങ്സിെൻറ രീതി.
നൂറിലധികം വർഷം പാരമ്പര്യമുള്ള സ്കോട്ടിഷ് റയിൽവേ ഹോട്ടലാണ് വാൽഡോഫ്. എഡിൻബർഗ് കാസിലിെൻറ മനോഹര കാഴ്ച്ച സമ്മാനിക്കുന്ന വാൽഡോഫിൽ ഇപ്പോഴുള്ളത് 241 മുറികളാണ്. ഓൾഡ് പ്രിൻസ് സ്ട്രീറ്റ് റയിൽവേ സ്റ്റേഷെൻറ ഭാഗമായി 1903 ൽ ആണ് ഹോട്ടൽ ആരംഭിക്കുന്നത്. പ്രാദേശികരും വിദേശികളുമായ ഒരുപാട് ആളുകളുടെയും സഞ്ചാരികളുടെയും ഇഷ്ടയിടം കൂടിയ ഈ സ്കോട്ടിഷ് ലാൻഡ്മാർക്ക് കെട്ടിടം സ്വന്തമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ട്വൻറി ഫോർട്ടീൻഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.