ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ആഗോളതലത്തിലെ 350ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ദുബൈയിലെ സത്വയിൽ യു.എ.ഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ആഗോളതലത്തിലെ 350ാമത് കസ്റ്റമർ എൻഗേജ്മെൻറ് സെന്റർ ദുബൈയിലെ സത്വയിൽ ആരംഭിച്ചു. യു.എ.ഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമെന്ന നിലയിൽ വളർച്ചയിലെ നാഴികക്കല്ലാണ് 350ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള യു.എ.ഇ ഡിവിഷനായ ലുലു എക്സ്ചേഞ്ചിന് കീഴിലെ 135ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററാണ് സത്വയിൽ തുറന്നത്.
കസ്റ്റമർ എൻഗേജ്മെന്റ് സെൻറർ വഴിയുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ വളർച്ച. 2009ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് പത്തിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഡിജിറ്റൽ പേമെന്റ് സൊല്യൂഷനായ ലുലു മണി ആപ്പ് ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ ഡിജിറ്റൽ രംഗത്തും കമ്പനി മുൻനിരയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.