ഷാര്‍ജ: രക്ഷിതാക്കള്‍ പ്രാര്‍ഥനക്ക് പോയ സമയം നോക്കിയാണ് 19കാരനായ കാമുകനെ പെൺകുട്ടി ഷാര്‍ജ മൈസലൂണിലെ വീട്ടിലേക്ക് ക്ഷണിച്ചത്. സാധാരണ പ്രാര്‍ഥനക്ക് പോയാല്‍ രക്ഷിതാക്കള്‍ ഏറെ വൈകാറുണ്ട് തിരിച്ചെത്താൻ. എന്നാല്‍ പതിവിന് വിപരീതമായി, രണ്ട് മണിക്കൂറിന് ശേഷം പിതാവ് എത്തിയപ്പോള്‍ രണ്ട് പേരും ഞെട്ടി.
കാമുകന്‍ മട്ടുപ്പാവില്‍ പോയൊളിച്ചു. പിതാവ് പുറത്ത് പോയാല്‍ ഇറങ്ങി പോകാമെന്ന കാമുകെൻറ കണക്ക് കൂട്ടല്‍ തെറ്റിച്ച് അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു.
കാമുകന്‍ പിന്നെ ഒന്നും ചിന്തിച്ചില്ല താന്‍ ചാടാന്‍ പോകുകയാണെന്ന് വാട്സാപ്പ് സന്ദേശം കാമുകിക്ക് അയച്ച് അയാൾ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി. ഒാടിക്കൂടിയ ആളുകൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷാര്‍ജയിലെ മൈസലൂന്‍ പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്കു പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. അരമണിക്കൂറോളം മട്ടുപ്പാവില്‍ കാത്തുനിന്ന ശേഷമാണ് രണ്ടാം നിലയിലെ ഫ്ളാറ്റില്‍ നിന്നു യുവാവ് ചാടിയത്. യുവാവിെൻറ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമാനമായ സംഭവം ഷാര്‍ജ അല്‍ നഹ്ദ ഭാഗത്തും കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.