അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച സായിദ് വർഷാഘോഷത്തിെൻറ ഒൗദ്യോഗിക ലോഗോ ബുധനാഴ്ച പ്രകാശനം ചെയ്തു. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശപ്രകാരംഅബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ലോഗോ പ്രകാശനം ചെയ്തത്. ശൈഖ് സായിദിെൻറ സജീവ വ്യക്തിത്വത്തിെൻറ വിവിധ വശങ്ങളിലേക്ക് വെളിച്ചം ചൊരിയുന്നതാണ് ലോഗോ. സായിദ് വർഷാചരണവുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങൾക്കും ഇൗ ലോഗോ ആയിരിക്കും ഉപേയാഗിക്കുക. സായിദ് വർഷ ലോഗോയുടെ ഉപയോഗത്തിന് മേൽേനാട്ടം വഹിക്കുന്നതും അവ ഉപയോഗിക്കാനുള്ള അനുമതി നൽകുന്നതും ഫൗണ്ടേഴ്സ് ഒാഫിസായിരിക്കും. സായിദ് വർഷാഘോഷവുമായി ബന്ധപ്പെട്ട കാമ്പയിനുകൾക്ക് ലോഗോ ഉപയോഗിക്കാൻ എല്ലാ തദ്ദേശീയ സർക്കാറുകളും മാധ്യമ സ്ഥാപനങ്ങളും ഒാഫിസിെൻറ അനുമതി വാങ്ങണം. ശൈഖ് സായിദുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഉന്നത ദേശീയ കമ്മിറ്റിയുടെ നിർദേശാനുസരണം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഫൗണ്ടേഴ്സ് ഒാഫിസിനെ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. ശൈഖ് സായിദ് യു.എ.ഇ പ്രസിഡൻറായതിെൻറ വാർഷികദിനമായ ആഗസ്റ്റ് ആറിനാണ് ശൈഖ് ഖലീഫ 2018നെ സായിദ് വർഷമായി പ്രഖ്യാപിച്ചത്. യു.എ.ഇ രൂപവതക്രണത്തിൽ രാഷ്ട്രപിതാവിെൻറ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ, മേഖല^ആഗോളനേട്ടങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ എന്നിവ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണിത്.
ദീർഘവീക്ഷണമുള്ള നേതാവ്, വിശിഷ്ട ജീവകാരുണ്യ പ്രവർത്തകൻ, ഭാവിതലമുറയുടെ ദീപസ്തംഭം എന്ന നിലകളിൽ ശൈഖ് സായിദിെൻറ നേതൃത്വവും വ്യക്തിത്വ ഗുണങ്ങളും ജനങ്ങൾക്കിടയിൽ ദേശീയ സഹവർത്തിത്വം സാധ്യമാക്കുന്നതിൽ ആധാരമായി വർത്തിച്ചുവെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. സാമൂഹിക വികസനവും സമത്വവും നേടുന്നതിൽ ശൈഖ് സായിദ് വഴികാട്ടിയാണ്. വിവേകം കാരണം എല്ലാ തരത്തിലും തുല്യതയില്ലാത്ത നേതാവായി അദ്ദേഹം മാറി. മികവ് നേടുന്ന കാര്യത്തിൽ യു.എ.ഇക്ക് ഇപ്പോഴും ശൈഖ് സായിദ് മാതൃകാപുരുഷനാണ്.
യു.എ.ഇ സമൂഹത്തിന് ഒന്നിച്ചുകൂടാനും രാഷ്ട്രശിൽപിയെ അനുസ്മരിക്കാനുമുള്ള സവിശേഷ അവസരമാണ് സായിദ് വർഷാഘോഷമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങളുടെ യഥാർഥ നേതാവ്, കാഴ്ചപ്പാടുള്ള ചിന്തകൻ, ആഗോള വ്യക്തിത്വം എന്നീ നിലകളിൽ ശൈഖ് സായിദ് ജീവിതത്തിൽ പ്രധാനപ്പെട്ട നിരവധി ധർമങ്ങൾ നിർവഹിച്ചു. സ്വന്തം ജനതക്ക് വേണ്ടിയുള്ള നിസ്വാർഥ പ്രതിബദ്ധതയും ഭാവി യു.എ.ഇയെ സൃഷ്ടിക്കുന്നതിലെ അചഞ്ചല സമർപ്പണവും ആഗോള സമൂഹത്തിൽ ദൂരവ്യാപക സ്വാധീനവും കാരണം ശൈഖ് സായിദിെൻറ ജീവിതവും പൈതൃകവും തത്വങ്ങളുടെയും മൂല്യങ്ങളുടെയും രാജ്യത്തിെൻറ അസ്തിത്വത്തിന് അടിത്തറയായ വിശ്വാസങ്ങളുടെയും ഒരിക്കലും അവസാനിക്കാത്ത ആഘോഷമാണ്. യു.എ.ഇയെ സംബന്ധിച്ച് 2018 ചരിത്രപ്രധാനമായ വർഷമായിരിക്കും. നമ്മുടെ പ്രതാപവും ൈശഖ് സായിദിെൻറ കാലഹരണപ്പെടാത്ത പൈതൃകവും പങ്കുവെക്കാനുള്ള അസുലഭാവസരമായിരിക്കുമത്. വിവേകവും അർഥവുമുള്ള ഒരു നേതൃത്വത്തിെൻറ മികച്ച മാതൃക ശൈഖ് സായിദ് രൂപപ്പെടുത്തിയിരിക്കുന്നു. നിലപാടുകൾ കാരണം കുലീനമായ അദ്ദേഹത്തിെൻറ മൂല്യങ്ങളിൽ നാം പ്രചോദിതരാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.രാഷ്ട്രപിതാവിെൻറ നൂറാം ജന്മവാർഷികം അനുസ്മരിക്കുന്ന സാഹചര്യത്തിൽ സായിദ് വർഷം മുഴുവൻ യു.എ.ഇ സമൂഹത്തിനും അതീവ പ്രാധാന്യമുള്ള ദേശീയ ആഘോഷമാണെന്ന് അധ്യക്ഷത വഹിച്ച ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അഭിപ്രായപ്പെട്ടു. മറ്റു മന്ത്രിമാർ, സായിദ് വർഷാചരണ ഉന്നത കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.