ഷാർജ: ഷോപ്പിങ് പ്രേമികൾക്കായി തകർപ്പൻ ഓഫറുകളൊരുക്കി 'ലിസ് - ദി സൂപ്പർ ഷോപ്പർ സെയിൽ' ഷാർജ എക്‌സ്‌പോ സെന്ററിൽ പുരോഗമിക്കുന്നു. ജൂൺ 25 മുതൽ ജൂലൈ അഞ്ചുവരെ എക്‌സ്‌പോ സെന്ററിലെ 4, 6 നമ്പർ എക്‌സിബിഷൻ ഹാളുകളിലാണ് വമ്പൻ ഷോപ്പിങ് മേള നടക്കുന്നത്. ദിവസവും രാവിലെ 11.00 മണി മുതൽ രാത്രി 11.00 മണി വരെയാണ് ‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’.
കുടുംബങ്ങൾ, വീട്ടമ്മമാർ, ഫാഷൻ പ്രേമികൾ തുടങ്ങി വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായാണ് ഈ ഷോപ്പിങ് മേള ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളെയും റീട്ടെയിലർമാരെയും ഒരു മേൽക്കൂരക്ക് കീഴിൽ അണിനിരത്തുന്ന ലിസ് മേളകൾക്ക് ലഭിക്കുന്ന സ്വീകാര്യതക്ക് ഷാർജ എക്‌സ്‌പോ സെന്‍ററും അടിവരയിടുന്നു. വസ്ത്രങ്ങൾ മുതൽ അത്യാധുനിക ലൈഫ്‌സ്റ്റൈൽ ഉൽപന്നങ്ങൾ വരെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്.
ജിയോർഡാനോയും അമേരിക്കൻ ഈഗിളും
ലോകത്തെ സ്വീകാര്യതയുള്ള ബ്രാൻഡുകളായി മാറിയ ജിയോർഡാനോയും അമേരിക്കൻ ഈഗിൾസും സ്പെഷൽ ഓഫറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നതാണ് ഈ ലിസ് സൂപ്പർ സെയിലിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. 19 ദിർഹം മുതൽ ജിയോർഡാനോ ഫാഷൻ വസ്ത്രങ്ങൾ ലഭ്യമാണ്. കൂടാതെ, സ്കെച്ചേഴ്സ്, ബേബി ഷോപ്പ് , മാക്സ്, സ്പ്ലാഷ്, എൽ.സി വൈകീക്കി തുടങ്ങി അമ്പതിലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളാണ് മേളയിൽ പങ്കാളികളാവുന്നത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളായ അപ്പാരൽ ഗ്രൂപ്പ്, ലാൻഡ്മാർക്ക് റീട്ടെയിൽ എന്നിവയുമായി സഹകരിച്ച് 'ലിസ് എക്‌സിബിഷൻ' ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മുതിർന്നവർക്ക് അഞ്ചുദിർഹമാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ, മേളക്കെത്തുന്ന സന്ദർശകർക്കായി എക്‌സ്‌പോ സെന്ററിൽ വിശാലമായ സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം അവധിക്കാല ഷോപ്പിങ് ആഗ്രഹിക്കുന്നവർക്ക് ലിസ് സൂപ്പർ സെയിൽ മികച്ച അനുഭവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.