Posted On
date_range Updated On
date_range റഷ്യൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി
അബൂദബി: റഷ്യൻ ബാങ്കായ എം.ടി.എസിന് യു.എ.ഇയിൽ നൽകിയ പ്രവർത്തനാനുമതി റദ്ദാക്കി. യു.എ.ഇ സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ആറുമാസത്തിനകം അബൂദബിയിലെ ബാങ്കിന്റെ ശാഖ പ്രവർത്തനം അവസാനിപ്പിക്കണം.
ബ്രിട്ടനും അമേരിക്കയും ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ ബാങ്കാണ് എം.ടി.എസ്. ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.