എ​ക്‌​സ്‌​പോ​ഷ​ർ 2022ൽ ​ഇ​ത്ത​വ​ണ പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ

ഷാ​ർ​ജ: ഷാ​ർ​ജ ഒ​രു​ക്കു​ന്ന ആ​ഗോ​ള ഇ​വ​ന്‍റാ​യ എ​ക്‌​സ്‌​പോ​ഷ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​റാ​മ​ത് എ​ഡി​ഷ​നി​ൽ ലോ​ക​ത്തെ പ്ര​മു​ഖ​രാ​യ 57 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ അ​ണി​നി​ര​ക്കു​മെ​ന്ന് ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ ബ്യൂ​റോ പ​റ​ഞ്ഞു. ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തു മു​ത​ൽ 15 വ​രെ ഷാ​ർ​ജ അ​ൽ​താ​വൂ​നി​ലെ വേ​ൾ​ഡ് എ​ക്സ്പോ സെൻറ​റി​ൽ ന​ട​ക്കും. ഏ​ഴു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ വ്യ​ക്തി​ഗ​ത, ഗ്രൂ​പ് ആ​ർ​ട്ട് എ​ക്സി​ബി​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സ ശി​ൽ​പ​ശാ​ല എ​ന്നി​വ​യു​ടെ സം​യോ​ജി​ത പ​രി​പാ​ടി​യും ന​ട​ക്കും. പ്ര​ഗ​ല്​​ഭ​രാ​യ, അ​വാ​ർ​ഡ് നേ​ടി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പോ​ർ​ട്ട്ഫോ​ളി​യോ അ​വ​ലോ​ക​നം ന​ട​ത്തും. പ്ര​വേ​ശ​ന​വും പാ​ർ​ക്കി​ങ്ങും സൗ​ജ​ന്യം.

Tags:    
News Summary - Leading Photographers of the Year at Exposure 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.