ഷാർജ: സാധാരണക്കാരായ പലപ്രവാസികൾക്കും തങ്ങൾ ഇവിടെ തനിച്ചാണെന്ന ഒരുതോന്നലുണ്ട്. ഈ തോന്നലാണ് ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വരെ പലരെയും പ്രരിപ്പിക്കുന്നത്. എന്നാൽ അത ് തികച്ചും തെറ്റാണ്. ജനങ്ങളെ സഹായിക്കാനാണ് ഓരോ രാജ്യത്തും ഇന്ത്യൻ നയതന്ത്ര കാര്യാ ലയം പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഏതുതരത്തിൽപ്പെട്ട പരാതിയാണെങ്കിലും ഇവിടെ എത് തി ബോധിപ്പിക്കാവുന്നതാണ്.
എന്നാൽ കമ്പനിയുടെ ക്യാമ്പും ബസും സൈറ്റും മാത്രം പരിചയമുള്ള നിർമാണ കമ്പനികളിലെ തൊഴിലാളികളും പെരുന്നാളിന് മാത്രം അവധി കിട്ടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരും ഇത്തരം സേവന കേന്ദ്രങ്ങളെ കുറിച്ച് അറിയാറില്ല. അറിഞ്ഞവർക്ക് തന്നെ അവിടേക്ക് പോകാനൊരു ഉൾഭയവുമാണ്. എന്നാൽ ഇതിെൻറയൊന്നും ആവശ്യമില്ല. നിങ്ങളെ സേവിക്കാൻ തന്നെയാണ് ഉദ്യോഗസ്ഥരെ ഇന്ത്യൻ സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സ്പോൺസർ ജോലിക്കാരുടെ പാസ്പോർട്ട് പിടിച്ചു വെച്ചിട്ടുണ്ടെങ്കിൽ, ശമ്പളം കിട്ടുന്നില്ലെങ്കിൽ, മറ്റെന്തെങ്കിലും തൊഴിൽ പരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, മൃതദേഹം സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായ കാര്യങ്ങളെ സംബന്ധിച്ച്, അങ്ങനെ ഇന്ത്യൻ ജോലിക്കാർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സൗജന്യമായി നിയമ സഹായം നൽകുന്ന നയതന്ത്ര കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻറർ (ഐ.ഡബ്ല്യു.ആർ.സി).
80046342 എന്ന ടോൾഫ്രീ നമ്പറിൽ 24 മണിക്കൂറും നിങ്ങൾക്കിവിടേക്ക് വിളിക്കാം.
മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ സംസാരിക്കാം പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കാം. ഇവ ശ്രദ്ധയോടെ കേൾക്കുന്ന ഉദ്യോഗസ്ഥൻ ഏതുതരത്തിലാണ് നിങ്ങൾ തുടർന്ന് പ്രവർത്തിക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ തരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.