നിഷ്ക് ജ്വല്ലറിയുടെ ദുബൈയിലെ ലോഞ്ചിങ് ചടങ്ങ്
ദുബൈ: ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ മോറിക്കാപ്പ് ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ സംരംഭം നിഷ്‌ക മൊമെന്‍റസ് ജ്വല്ലറി ദുബൈയിൽ പ്രവര്‍ത്തനമാരംഭിക്കുന്നു. ദുബൈ കരാമ സെന്‍ററില്‍ ഒക്ടോബര്‍ ഏഴിനാണ് ആദ്യ സ്റ്റോര്‍ തുറക്കുക. ഇന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും. നിഷ്‌കയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സാമന്ത സന്തോഷം പങ്കുവെച്ചു.
സ്വർണം, വജ്രം, രത്‌നകല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍, ദൈനംദിന ആഭരണങ്ങള്‍ എന്നിവയിലെ അതിമനോഹരമായ ശേഖരങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. നിഷ്‌ക മൊമെന്‍റസ് ജ്വല്ലറി ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറഞ്ഞു.
നിഷ്‌കയുടെ യു.എ.ഇയിലെ സമാരംഭത്തോടെ മൊറിക്കാപ്പ് ഗ്രൂപ്പ് ആഗോള വിപുലീകരണമാണ് നടപ്പാക്കിയതെന്ന് നിഷ്‌ക ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍റ്, ഒറിഗാമി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്/ബ്ലൂംബോക്സ് ബ്രാന്‍ഡ് എന്‍ജിനീയേഴ്സിന്‍റെ സഹസ്ഥാപകനായ ലയീഖ് അലി എന്നിവർ വ്യക്തമാക്കി. സാമന്തയാണ് നിഷ്‌ക മൊമെന്‍റസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.