ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിക്കാനിടയായ അപകടം
Posted On
date_range Updated On
date_range ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
ഷാർജ: ജോലി ചെയ്യുന്നതിനിടെ ബാരൽ പൊട്ടിത്തെറിച്ച് നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. ഷാർജ സജ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. 34കാരനായ തൊഴിലാളിയുടെ മുഖം അപകടത്തിൽ പൂർണമായി തകർന്നെന്ന് അധികൃതർ പറഞ്ഞു. അപകട വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസിന്‍റെ പട്രോൾ സംഘവും നാഷനൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകട കാരണം ഷാർജ പൊലീസ് അന്വേഷിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.