Posted On
date_range Updated On
date_range കുന്നംകുളം പെരുന്നാള്‍ പ്രഖ്യാപനവും ഓണാഘോഷവും
അജ്മാന്: പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ കുന്നംകുളം പെരുന്നാള്‍ സീസണ് രണ്ട് പ്രഖ്യാപനവും ഓണാഘോഷവും അജ്മാനില്‍ നടന്നു. ഗാനരചയിതാവും കവിയുമായ ഹരിനാരായണന് ഉദ്ഘാടനം ചെയ്തു. കുന്നംകുളത്തിന്റെ തനത് കലാരൂപമായ തമ്പോര് ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിന് ദുബൈയിലാണ് പെരുന്നാള്‍ നടക്കുക.കുന്നംകുളം പെരുന്നാള്‍ പ്രസിഡന്റ് ഷാജു സൈമണ്‍, കണ്‍വീനര്‍മാരായ സുനില്‍ സിഗ്മ, സറിന് ചീരന്‍, റോഷന് സത്യന്, വില്‍സണ്‍ ഇട്ടൂപ്പ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഗ്രിഗറി സ്കറിയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.