Posted On
date_range Updated On
date_range കെ.എസ്.സിയില്‍ ഇന്ന് 3000 പേര്‍ക്ക് ഓണസദ്യ
അബൂദബി: അബൂദബിയിലെ വലിയ ഓണസദ്യക്ക് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്‍റര്‍ വേദിയാകുന്നു. 3000 പേര്‍ പങ്കെടുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കാന്‍ പ്രമുഖ പാചക വിദഗ്ദന്‍ പ്രമോദിനെയാണ് നാട്ടില്‍നിന്ന് കൊണ്ടുവന്നിരിക്കുന്നത്. മുപ്പതോളം ഇനങ്ങളുള്ള ഓണസദ്യക്കുള്ള ഒരുക്കങ്ങളില്‍ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ നൂറിലേറെ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യു.എ.ഇ.യിലെ കലാസാഹിത്യ-സാമൂഹിക-സാംസ്കാരിക-വാണിജ്യ-മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ ഓണസദ്യയില്‍ സംബന്ധിക്കുമെന്ന് കെ.എസ്.സി ജനറല്‍ സെക്രട്ടറി ടി.കെ. മനോജ് അറിയിച്ചു. സെന്‍ററിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഓണസദ്യ വിളമ്പുക. രാവിലെ 11 മുതല്‍ നാല് വരെ സദ്യ വിളമ്പും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.