Posted On
date_range Updated On
date_range കെ.എസ്.സി ദേശീയ ദിനാഘോഷം ഇന്നുമുതൽ
അബൂദബി: 52ാമത് യു.എ.ഇ ദേശീയദിനം അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ശനി, ഞായർ ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് പരിസരത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തണോടെ പരിപാടികൾക്ക് തുടക്കമാകും.
ഞായറാഴ്ച വൈകീട്ട് ഏഴിന് പ്രമുഖരെ ഉള്‍പ്പെടുത്തി സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. തുടര്‍ന്ന് സെന്റര്‍ പ്രവര്‍ത്തകര്‍ ഇന്തോ-അറബ് സാംസ്കാരിക സമന്വയം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
രാത്രി എട്ടിന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന ‘ഓളുള്ളേരി’ എന്ന നാടന്‍പാട്ടുമേള അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.