കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ം കൃ​ഷ്ണ​പ്ര​സാ​ദി​ന്​ സ്വീ​ക​ര​ണം

ഷാർജ: പുതുതലമുറ കൃഷിയിൽ താൽപര്യം കാണിക്കുന്നില്ലെന്ന് കർഷകശ്രീ അവാർഡ് ജേതാവും നടനും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ കൃഷ്ണപ്രസാദ്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജൈവകൃഷിക്കുള്ള സാഹചര്യം സർക്കാറുമായി ചേർന്ന് ഒരുക്കിയാൽ അതിനുള്ള സാമ്പത്തിക സഹായം ചെയ്യാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒരുക്കമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. ട്രഷറർ ബാബു വർഗീസ് സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT