Posted On
date_range Updated On
date_range കെ.പി.എഫ്.എം സോക്കർ ഫെസ്റ്റ് ഇന്ന്
ദുബൈ: പുഴാതി കെ.എം.സി.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് സീസണുകളിലായി നടത്തിവരുന്ന കെ.പി ഫൈസൽ മെമോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കെ.പി.എഫ്.എം സോക്കർ ഫെസ്റ്റിന്റെ സീസൺ-7 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ ദുബൈ അബൂഹൈൽ പേൾ വിസ്ഡം സ്കൂളിൽ നടക്കും. പുഴാതി മേഖലയിലെ ഒമ്പത് ടീമുകളെ പ്രതിനിധാനംചെയ്ത് നാട്ടിലെയും വിദേശത്തെയും പ്രശസ്ത ഫുട്ബാൾ താരങ്ങൾ കളത്തിലിറങ്ങും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന കമ്മിറ്റി ധനസമാഹരണത്തിനായി നടത്തുന്ന ടൂർണമെന്റ് പുഴാതി നിവാസികളുടെ സംഗമവേദികൂടിയാകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.