ദുബൈ: കലയില്ലാത്തിടത്താണ് കലാപമുണ്ടാകുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ കെ.പി രാമനു ണ്ണി പറഞ്ഞു. അപരമായ എല്ലാത്തിനെയും നശിപ്പിക്കണമെന്നതിനെയാണ് ഫാസിസം എന്ന് പറയു ന്നത്. ഇതിനു നേര് വിപരീതമാണ് സഹിഷ്ണുത, അതാണ് മാനവീകത. ചാവക്കാട് അസോസിയേഷന് ഇരു പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ദുബൈയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സഹജീവിയുടെ വേദന നമ്മുടെത് കൂടിയാക്കാന്‍ കഴിഞ്ഞാലേ മനുഷത്വത്തിന് പ്രസക്തിയുള്ളൂ.
നന്മ നിറഞ്ഞ സൃഷ്ടാവ് മനുഷ്യനെ നന്മയോട് കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അയല്‍വാസി കയുമ്മു നോമ്പുകാരിയായി ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ എെൻറ അമ്മ അവരുടെ മുന്പില് നിന്ന് വെള്ളം കുടിക്കാറില്ലായിരുന്നു. താന്‍ വെള്ളം കുടിക്കുന്നത് കണ്ട കയ്യുമ്മു എങ്ങാനും ഉമിനീര് ഇറക്കിപ്പോകുമോ എന്നും നോമ്പ് നഷ്ടപ്പെടുമോ എന്നും എന്റെ അമ്മ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരെ കൂടി പരിഗണിക്കുന്നതാണ് നമ്മുടെ നാടിെൻറ സവിശേഷത.
ചാവക്കാട് അസോസിയേഷന് സുവനീറിെൻറ ആദ്യ പ്രതി ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻകുമാർ ഏറ്റുവാങ്ങി. പ്രവാസലോകത്തെ എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച് കൂട്ടുങ്ങലങ്ങാടി എന്ന പേരിലാണ് സുവനീര്‍ ഇറക്കിയത്. വിപീസ് ഗ്രൂപ്പ് ചെയർമാൻ വി. അബു അബ്ദുല്ല, പി.കെ.അന്‍വര്‍ നഹ, എല്‍വിസ് ചുമ്മാര്‍, പ്രഘോഷ് അനിരുദ്ധന്, മുരളി മംഗലത്ത്, അബുലൈസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡൻറ് ലിയാഖത്തലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജലീല്‍ ചന്നനത്ത് സ്വാഗതവും മുഹമ്മദ് സലിം നന്ദിയും പറഞ്ഞു. അജ്മാന് നൊസ്റ്റാള്‍ജിയ മ്യുസിക് ബാൻറിെൻറ നേതൃത്വത്തിൽ എരിഞ്ഞോളി മൂസക്ക് സംഗീത പ്രണാമവും അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.