Posted On
date_range Updated On
date_range അൽഐനിൽ വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു
അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡിൽ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു.
മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മക്കൾ: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ.ആമിന ഷഹ്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.