Posted On
date_range Updated On
date_range കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
ഉമ്മുൽഖുവൈൻ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി. ഉമ്മുൽ ഖുവൈൻ അസോസിയേഷൻ മെമ്പർ പഴുക്കാലിൽ എബ്രഹാം എൽദോസാണ് (60) മരിച്ചത്.
മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സിനി. മക്കൾ: ഏഞ്ചൽ, കൃപ.
നടപടിക്രമങ്ങൾക്ക് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, ജോയിന്‍റ് സെക്രട്ടറി വിദ്യാധരൻ എരുത്തിനാട്, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സുലൈമാൻ, ബാസിം ബഷീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.