കൊയിലാണ്ടി മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ‘സ്നേഹ സംഗമ’ത്തിൽ പങ്കെടുത്തവർ
ദുബൈ: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി മുസ്ലിം ജമാഅത്ത് ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷബീർ അലി അധ്യക്ഷത വഹിച്ചു. അബൂബക്കർ അൻവരി ഉദ്ഘാടനം ചെയ്തു.
ഇസ്മായിൽ ഏറാമല, ജലീൽ മഷ്ഹൂർ തങ്ങൾ, അഡ്വ. മുഹമ്മദ് സാജിദ്, പി.പി യൂസഫ്, നിസാർ അലങ്കാർ,മുനീർ മാടാക്കര, അൻസാർ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ജന. സെക്രട്ടറി വി. സംജിദ് സ്വാഗതവും അഫ്സൽ അലി നന്ദിയും പറഞ്ഞു.48 വർഷങ്ങൾക്കുമുമ്പ് ചുരുക്കം പ്രവാസികൾ ചേർന്ന് രൂപവത്കരിച്ച കെ.എം.ജെയുടെ ആഭിമുഖ്യത്തിൽ മഹല്ല് വാസികളുടെ സഹകരണത്തോടെ പതിവുപോലെ ഈ റമദാനിലും വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.