കൊച്ചി വിമാനം 10 മണിക്കൂർ വൈകി; പ്രതിഷേധവുമായി യാത്രക്കാർ
ദുബൈ: വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ട കൊച്ചി-ദുബൈ സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടത് വൈകുന്നേരം.
യാത്രക്കാർ ബഹളം വെച്ചതോടെ പത്തര മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. ടെർമിനൽ ഒന്നിൽനിന്ന് പുലർച്ച അഞ്ചിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
പുലർച്ച രണ്ട് മുതൽ വിമാനത്താവളത്തിൽ യാത്രക്കാർ എത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതെ വന്നതോടെയാണ് യാത്രക്കാർ ബഹളം വെച്ചത്. ഇതോടെ, വിമാനത്താവളം അധികൃതർ ഇടപെട്ടു. സാങ്കേതിക പിഴവാണെന്നായിരുന്നു എയർലൈൻ അധികൃതരുടെ വിശദീകരണം.
നോമ്പുകാരും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകുന്നവരും യാത്രക്കാരായുണ്ടായിരുന്നു. ഒടുവിൽ, ജയ്പൂരിന് പോകേണ്ട വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
വൈകുന്നേരം 3.30നാണ് വിമാനം പുറപ്പെട്ടത്. കഴിഞ്ഞദിവസം അബൂദബിയിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസും വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.