അജ്മാന്: ഇന്ന് വരെ കടലാസുകൊണ്ട് പോലും വിമാനം ഉണ്ടാക്കാത്തവര്ക്കാണ് കേന്ദ്ര സര്‍ക്ക ാര്‍ റഫാല്‍ കരാര്‍ നല്‍കിയതെന്ന് കോൺഗ്രസ് നേതാവ് കെ,മുരളീധരന് പറഞ്ഞു. രാഹുല്‍ ഗാ ന്ധിയുടെ യു.എ.ഇ സന്ദര്‍ശനം പ്രമാണിച്ച് അജ്മാനില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിയെയാണ് ആദ്യം മന്ത്രിസഭ രൂപവത്കരിക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുക എന്നിരിക്കേ പരമാവധി ലോകസഭ സീറ്റുകള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തകര്‍ യത്നിക്കണമെന്നും മുന്‍ കെ.പി.സി,സി അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
അജ്മാൻ കെ.എം.സി.സി പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റ അധ്യക്ഷത വഹിച്ചു. തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ പ്രതാപൻ കണ് വൻഷന് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രമണ്യം, നിസാർ തളങ്കര, അബ്ദുല്ല മല്ലിച്ചേരി, മഹാദേവൻ വാഴശ്ശേരി, അഷറഫ് താമരശ്ശേരി, പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ ആശംസ പറഞ്ഞു. അജ്മാൻ ഇൻകാസ് പ്രസിഡൻറ് ജഗദീഷ് സ്വാഗതവും അഷ്റഫ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.