മരുഭൂമിയിൽ ഭക്ഷണ കിറ്റുകളുമായി  കെ.എം.സി.സി

അബൂദബി: അബൂദബി-അൽഐൻ പ്രധാന  റോഡിൽ നിന്ന് കിലോമീറ്ററുകൾ അകലെ  നാൽക്കാലി മൃഗങ്ങളെ നോക്കുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്  അബൂദബി കെ.എം.സി.സി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രവർത്തകർ   ഭക്ഷണ കിറ്റുകളെത്തിച്ചു.   തൊഴിലാളികൾക്കൊപ്പം  ഇഫ്​താറും നമസ്​കാരവും നിർവഹിച്ചാണ് പ്രവർത്തകർ മടങ്ങിയത്.  
ഏറെ ആത്​മസംതൃപ്​തി നൽകിയ ഇത്തരം ​​പ്രവർത്തനങ്ങൾ റമദാനു ശേഷവും തുടരുമെന്ന്​ പ്രസിഡണ്ട് എം.എം നാസർ ,  റാഷിദ് എടത്തോട് ,  കെ.കെ സുബൈർ എന്നിവർ പറഞ്ഞു.   അബൂദബി സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് പ്രസിഡൻറ്​ വി.കെ ശാഫി ,  കെ.കെ ഹംസ കുട്ടി,  മഹമൂദ് കല്ലൂരാവി, മൊയ്തീൻ ബല്ല, ബി എം കുഞ്ഞബ്ദുല്ല കല്ലൂരാവി , യഹക്കൂബ് ആവിയിൽ, ശാഫി സിയാറത്തിങ്കര, ഇല്യാസ് ബല്ല , റിയാസ് സി ഇട്ടമ്മൽ, റിയാസ് കാലിക്കറ്റ്,  ശഫീൽ കണ്ണൂർ, ശംനാസ് പരപ്പ തുടങ്ങിയവർ നേതൃത്വം നൽകി.


 

News Summary - kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.