ദുബൈ: ദുബൈ കെ.എം.സി.സി കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തി ൽ പി.പി മന്മു ഹാജി മെമ്മോറിയൽ ഫുട്ബോൾ ഫെസ്റ്റ് സീസൺ രണ്ട് ദേര അബുഹൈൽ സ്ക ൗട്ട് മിഷൻ ഗ്രൗണ്ടിൽ അരങ്ങേറി. ഫൈനലിൽ വൈ.എം.സി.എം മുട്ടത്തെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി പിക്ക് ഫ്രഷ് എഫ്.സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ഇബ്രാഹിം എളേറ്റിലും റണ്ണേഴ്സ്അപ്പിനുള്ള ട്രോഫി കെ.എം.സി.സി സംസ്ഥാന ജനനറൽ സെക്രട്ടറി മുസ്തഫ വേങ്ങരയും സമ്മാനിച്ചു.സംഘാടക സമിതി ചെയർമാൻ പി.കെ ഇസ്മായിലിെൻറ അദ്ധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. വി.ടി.ബലറാം എം.എൽ.എ ടൂർണ്ണമെൻറ് കിക്ക് ഓഫ് ചെയ്തു.
വി.ടി. ബൽറാം എം.എൽ.എക്ക് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പി.കെ അൻവർ നഹ സമർപ്പിച്ചു.
പി.വി റയീസ്, കെ.പി.എ സലാം മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, കെ.ടി.ഹാഷിം ഹാജി, പൊട്ടങ്കണ്ടി ശരീഫ്, പാറക്കൽ റഷീദ്, ഫൈസൽ മാഹി, കെ.വി ഇസ്മായിൽ, മജീദ് പാത്തിപ്പാലം, ഇബ്രാഹീം ഇരിട്ടി, റഫീക്ക് കല്ലികണ്ടി, റഹീം പാനൂർ, പുതിയോട്ടിൽ മൊയ്തീൻ, പൊയിൽ അശ്റഫ്, പൊന്ന് മഹമൂദ് എന്നിവർ സംബന്ധിച്ചു. സിദ്ദീഖ് മരുന്നൻ സ്വാഗതവും ടി.കെ റയീസുദ്ധീൻ നന്ദിയും പറഞ്ഞു. പതിനാറ് ടീമുകൾ മാറ്റുരച്ച മൽസരത്തിെൻറ സമാപന സെഷനിൽ സംസ്ഥാന ട്രഷറർ പി.കെ ഇസ്മായിൽ, നൂറുദ്ധീൻ മണ്ടൂര്‍, സമീർ വേങ്ങാട്, ആർ.എം മഹമൂദ്, പി.വി ഇസ്മായിൽ, പി.കെ അശ്റഫ്, സിറാജ് ചെറുവാഞ്ചേരി, അൻസാർ നാനാറത്ത്, സാദത്ത് പി.പി, ഷക്കീൽ പെരിങ്ങത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എം.സി.സി വനിതാ വിംഗ് ഒരുക്കിയ നാടൻ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റ് മേളക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.