തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഫുട്ബാൾ ടീമിന്റെ
ജഴ്സി പ്രകാശനം ചെയ്യുന്നു
ദുബൈ: 16ാമത് സീതി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഫുട്ബാൾ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ടീം മാനേജർ ഇർഷാദ് കുണ്ടൂരിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഫൈസൽ തെന്നല, മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒ.ടി. സലാം, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, അസി. ടീം മാനേജർ സാബിത്ത് തെന്നല, ഭാരവാഹികളായ ജലീൽ വാളക്കുളം, റഹ്മത്തുല്ല തിരൂരങ്ങാടി എന്നിവരും പങ്കെടുത്തു. ദുബൈ അബുഹൈൽ സ്പോർട്സ് ബേ സ്റ്റേഡിയത്തിൽ മലപ്പുറം ജില്ല കെ.എം.സി.സിയാണ് സീതി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.