ദുബൈ: വിവിധ രാജ്യാതിർത്തികൾ അടച്ചതോടെ യു.എ.ഇയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയാതെ കുരുക്കിലായ മറ്റു ഗൾഫു നാടുകളിലെ പ്രവാസി ഇന്ത്യക്കാെര സഹായിക്കാൻ യു.എ.ഇ കെ.എം.സി.സി രംഗത്ത്. പ്രവാസികൾക്ക് ഭക്ഷണം, താമസം, യാത്രാരേഖകൾ, മരുന്ന് തുടങ്ങിയ കാര്യങ്ങളിൽ നിർദേശങ്ങളും കരുതലും നൽകാൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരടങ്ങിയ (ചാർജുള്ള) ഹെൽപ് ഡെസ്ക് രൂപവത്കരിച്ചു.
ദുബൈ: അഡ്വ. സാജിദ് -0505780225, അബൂദബി: സമീർ -0507425403, ഷാർജ: കെ.ടി.കെ മൂസ -0559490515, അജ്മാൻ: സൂപ്പി- 0505775112, അൽഐൻ: ഹാഷിം തങ്ങൾ -0559994047, ഫുജൈറ: ഇബ്രാഹീം -0505780137, റാസൽഖൈമ: സെയ്തലവി-0569220094, ഉമ്മുൽഖുവൈൻ: അസ്കർ അലി- 0557200812 എന്നിവരെ സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. നിലവിൽ യു.എ.ഇ.യിലെത്തുന്ന ഇത്തരം യാത്രക്കാർക്ക് ട്രാവൽ ഏജൻസികൾ 14 ദിവസം വരെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതായാണ് അറിവ്. പുതിയ സാഹചര്യത്തിൽ ഈ കാലാവധിയും കഴിഞ്ഞ് പ്രയാസപ്പെടുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കും.
എന്നാൽ, ട്രാവൽ ഏജൻസികൾ പാക്കേജിെൻറ ഭാഗമായി ഒരുക്കുന്ന 14 ദിവസത്തെ താമസവും മറ്റു സൗകര്യങ്ങളും ഉള്ളവർ അവ ഉപയോഗപ്പെടുത്തണമെന്നും യാത്രക്കാർ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാവണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ.അൻവർ നഹ, ട്രഷറർ നിസാർ തളങ്കര, വർക്കിങ് പ്രസിഡൻറ് അബ്ദുല്ല ഫാറൂഖി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.