അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കുടുംബ സംഗമം
അബൂദബി: കെ.എം.സി.സി പരസ്പരസ്നേഹവും സാമൂഹിക ഐക്യത്തിന് ശക്തി പകരുകയും ചെയ്യുന്ന പ്രവാസ സംഘടനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്.
അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ‘അതൃപത്തിൽ അൽപനേരം കടപ്പുറം സൊറ പറയാം’ ശീർഷകത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നഹാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ഷാനവാസ് പുളിക്കൽ മുഖ്യാതിഥിയായിരുന്നു.
തൃശൂർ ജില്ല കെ.എം.സി.സി ജന. സെക്രട്ടറി പി.വി. ജലാലുദ്ദീൻ, വൈസ് പ്രസിഡന്റ് പി.വി. നസീർ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ, ജന. സെക്രട്ടറി കബീർ, മണ്ഡലം ഭാരവാഹികളായ സൈദുമുഹമ്മദ്, സി.കെ. ജലാൽ, അഷ്റഫ് തുടങ്ങിയവർ ആശംസ നേർന്നു.
വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനം ഫേമസ് ഗ്രൂപ് ചെയർമാൻ ഹംസ, വി.എം. മുനീർ, ഷബീർ പുളിക്കൽ, ജഹാഗീർ, പി.സി. സബൂർ, നാസർ പെരിങ്ങാട്ട്, കെ.എസ്. അലി, സബിത സൈദു മുഹമ്മദ്, ആഷിത നസീർ എന്നിവർ നിർവഹിച്ചു. പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ സി.കെ. അലിയാമുണ്ണി, നവാസ് ആലുങ്ങൽ, മുനീർ ബിൻ ഈസ, റഷീദ് ചാലിൽ, ശിഹാബ് കരീം, നാസർ കൊച്ചീകാരൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. സെക്രട്ടറി ആർ.വി. ഹാഷിം സ്വാഗതവും ട്രഷറർ സി.ബി. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.